ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍

ഏഴു സ്ത്രീകളും നാലു പുരുഷന്‍മാരെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

0

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു സ്ത്രീകളും നാലു പുരുഷന്‍മാരെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണുമൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. ഞായറാഴ്ച രാവിലെയാണ് ഇവരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഫര്‍ണീച്ചര്‍ കട നടത്തുകയാണ് കുടുംബം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്

You might also like

-