ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു

0


ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 12 പേര്‍ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്.
. ദേശീയ ദുരന്ത പ്രതികരണ സേനാ (എൻ.ഡി.ആർ.എഫ്) സംഘവും രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്നു.
ഭുവനിലെ രാം നഗറിലേക്കുള്ള   ബസ്സിൽ  45 യാത്രക്കാർ സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ. അപകടം, യാത്രക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ല.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ എണ്ണം വർധിക്കുമെന്ന് ഗഡ്വാൾ കമ്മീഷണർ ദിലീപ് ജവാൽക്കർ പറഞ്ഞു.45 പേ​ര്‍ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. 28 സീ​റ്റു​ള്ള ബ​സി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി 45 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

You might also like

-