സ്വയം നഗ്നചിത്രമുണ്ടാക്കി യുവാവിനെകുടുക്കാൻ ശ്രമിച്ച യുവതി ഒടുവിൽ പോലീസ് പിടിയില്‍

0

എറണാകുളം: നഗ്നചിത്രം സ്വയം ഉണ്ടാക്കി യുവാവിനെ കുടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തോപ്പുംപടി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ യുവാവിനെതിരെയാണ് പരാതി .
പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. യുവതി നടത്തിയ തട്ടിപ്പ് മറയ്ക്കുന്നതിന് വേണ്ടിയായിരുന്നു വ്യാജപരാതി കൊടുത്തത്.

പറവൂരില്‍ ബന്ധുവിന്റെ വീട്ടില്‍ താമസിക്കുന്നതിനിടെ ഇവിടെ നിന്നും ഇവരുടെ എടിഎം കാര്‍ഡ് സ്വന്തമാക്കിയ യുവതി പലപ്പോഴായി 70000 രൂപ പിന്‍വലിച്ചിരുന്നു. ബന്ധു ഇത് അറിഞ്ഞതോടെ യുവതി കള്ളക്കഥ മെനയുകയായിരുന്നു.

സുഹൃത്തായ യുവാവ് നഗ്നചിത്രം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയെന്നും, സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇയാള്‍ക്ക് നല്‍കാന്‍ പണം പിന്‍വലിച്ചുവെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതി യുവാവിനെതിരെ പരാതിയെഴുതി കൊടുത്തു.

മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണര്‍ എസ്.വി.ജയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കള്ളക്കഥ പൊളിയുകയായിരുന്നു. യുവതി തന്നെ സ്വയം നഗ്നചിത്രമെടുത്ത് വ്യാജ അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വ്യാജപരാതിയാണെന്ന് യുവതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു.യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

You might also like

-