ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദേശീയ പാര്‍ട്ടിയെന്ന യാഥാര്‍ഥ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്കും മഹാന്‍മാരായ നേതാക്കളുടെ മുന്‍കാല സാന്നിധ്യവും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും സിന്‍ഹ പറഞ്ഞു.

0

ഡൽഹി :മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ദേശീയ പാര്‍ട്ടിയെന്ന യാഥാര്‍ഥ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്കും മഹാന്‍മാരായ നേതാക്കളുടെ മുന്‍കാല സാന്നിധ്യവും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും സിന്‍ഹ പറഞ്ഞു.

തൃണമൂലിലേക്ക് മമതാ ബാനര്‍ജിയും സമാജ്‌വാദി പര്‍ട്ടിയിലേക്ക് അഖിലേഷ് യാദവും ആംആദ്മി പാര്‍ട്ടിയിലേക്ക് അരവിന്ദ് കെജ്‌രിവാളും തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാട്‌ന സാഹിബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരോട് ബിജെപി എടുത്ത സമീപനം തന്നെ ഏറെ നിരാശനാക്കി. അദ്വാനിക്കും ജോഷിക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു

You might also like

-