സെന്റ് ജോര്‍ജ് ചാമ്പ്യന്മാര്‍ സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം
ജില്ലകളില്‍ 253 പോയിന്‍റുമായി എറണാകുളമാണ് ഒന്നാമത്. സെന്‍റ് ജോര്‍ജിന്‍റയും മാര്‍ ബേസിലിന്‍റെയും കരുത്തിലാണ് എറണാകുളത്തിന്‍റെ നേട്ടം. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം അവസാന ലാപ്പില്‍ മൂന്നാം സ്ഥാനം എത്തിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. പുല്ലൂരാംപാറ സ്‌കൂളിന് കഴിഞ്ഞ വര്‍ഷത്തെ നേട്ടം ഇക്കുറി ആവര്‍ത്തിക്കാനായില്ല എന്നതും മീറ്റിനെ വ്യത്യസ്തമാക്കി
തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ചാമ്പ്യന്‍മാര്‍. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകളുടെ ചാമ്പ്യന്‍ പട്ടം മാര്‍ ബേസിലില്‍ നിന്നും സെന്റ് ജോര്‍ജ് കോതമംഗലം തിരിച്ചുപിടിച്ചു. ആകെ ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് കായികമേളയില്‍ പിറന്നത്. മണിപ്പൂരില്‍ നിന്നുള്ള താരങ്ങളടക്കമുള്ള കരുത്തിലാണ് സെന്‍റ് ജോര്‍ജിന്‍റെ നേട്ടം. അവസാന സ്‌കൂള്‍ മീറ്റില്‍ കിരീടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്രയാക്കാന്‍ സെന്‍റ് ജോര്‍ജിന്‍റെ താരങ്ങള്‍ക്കായി. ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന പരിശീലകന്‍ രാജു പോളിനുള്ള സമ്മാനം കൂടിയായി സെന്റ് ജോര്‍ജിന്റെ കിരീടം.പാലക്കാട് കല്ലടി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മാര്‍ ബേസിലിന് മൂന്നാം സ്ഥാനമേയുള്ളൂ
ജില്ലകളില്‍ 253 പോയിന്‍റുമായി എറണാകുളമാണ് ഒന്നാമത്. സെന്‍റ് ജോര്‍ജിന്‍റയും മാര്‍ ബേസിലിന്‍റെയും കരുത്തിലാണ് എറണാകുളത്തിന്‍റെ നേട്ടം. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം അവസാന ലാപ്പില്‍ മൂന്നാം സ്ഥാനം എത്തിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. പുല്ലൂരാംപാറ സ്‌കൂളിന് കഴിഞ്ഞ വര്‍ഷത്തെ നേട്ടം ഇക്കുറി ആവര്‍ത്തിക്കാനായില്ല എന്നതും മീറ്റിനെ വ്യത്യസ്തമാക്കി.
മീറ്റില്‍ സാന്ദ്ര എ.എസ് ട്രിപ്പിള്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് സാന്ദ്ര ട്രിപ്പിള്‍ തികച്ചത്. ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍റെ ശിഷ്യയാണ് സാന്ദ്ര. തേവര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘സ്റ്റാര്‍ ഓഫ് ദ് ഡേ’ പുരസ്‌കാരം സാന്ദ്രയ്ക്കാണ്. 200 മീറ്ററില്‍ ഒന്നാമതെത്തി ട്രിപ്പിള്‍ തികച്ചതിനാണ് പുരസ്‌കാരം.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അബ്ദുള്‍ റസാഖ് സ്വര്‍ണം നേടി. മാത്തൂര്‍ സ്‌കൂളിലെ വിദ്യര്‍ത്ഥിയാണ്. തിരുവനന്തപുരം സെന്‍റ് ജോസഫ്‌സിന്‍റെ അഭിജിത്തിനാണ് വെള്ളി. അഭിനവും ആന്‍സിയും സ്‌പ്രിന്‍റ് ഡബിള്‍ സ്വന്തമാക്കിയിട്ടുണ്ട്. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഭിനവും പെണ്‍കുട്ടികളില്‍ ആന്‍സിയും സ്വര്‍ണം സ്വന്തമാക്കി. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ്.ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അജയ് കെ വിശ്വനാഥ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ചാന്ദിനി സിയ്ക്കാണ് സ്വര്‍ണം. ഫോട്ടോ ഫിനിഷിലാണ് ചാന്ദിനി സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍ക്കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ പാലക്കാട് സ്വര്‍ണം നേടി. പെണ്‍കുട്ടികളില്‍ കോഴിക്കോടും സ്വര്‍ണം നേടി. പഴയ ട്രാക്കും റെക്കോര്‍ഡുകളുടെ എണ്ണക്കുറവും മീറ്റിന്‍റെ പൊലിമ കുറച്ചിട്ടുണ്ട്.