അമിത് ഷാ യുടെ പരമാര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത്  :മായാവതി

ബിജെപി അധ്യക്ഷനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.അമിത് ഷായുടെ പരമാര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സുപ്രീം കോടതി ഇക്കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞു

0

ലക്നൗ: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രസ്താവന കത്തുന്നു. കേരളത്തിന് പുറത്തും അമിത് ഷായുടെ വാക്കുകള്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് മായാവതി ബിജെപി അധ്യക്ഷനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.അമിത് ഷായുടെ പരമാര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സുപ്രീം കോടതി ഇക്കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞു. സ്ത്രീപ്രവേശന വിധിക്കെതിരെ രൂക്ഷ പ്രതികരണമാണ് അമിത് ഷാ ഇന്നലെ നടത്തിയത്. കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്നായിരുന്നു അമിത് ഷായുടെ ഭീഷണി.

ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്.കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമിക്കുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കുമെന്നും ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു.

You might also like

-