‘ദേശീയപാത വികസനം അട്ടിമറിച്ചു’; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്,

ദേശീയ പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് ശ്രീധരന്‍പിള്ള കത്തെഴുതിയെന്നതാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ആധ്യക്ഷന്റെ ലെറ്റര്‍പാഡില്‍ 2018 സെപ്തംബര്‍ 14-ന് എഴുതിയ കത്തും ഐസക്ക് പുറത്തുവിട്ടു

0

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അട്ടിമറിച്ചെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് ശ്രീധരന്‍പിള്ള കത്തെഴുതിയെന്നതാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ആധ്യക്ഷന്റെ ലെറ്റര്‍പാഡില്‍ 2018 സെപ്തംബര്‍ 14-ന് എഴുതിയ കത്തും ഐസക്ക് പുറത്തുവിട്ടു.എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്രമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തുലുണ്ടായ പ്രളയം കൂടി കണക്കിലെടുത്താകണം മുന്നോട്ട് പോകേണ്ടതെന്നും കത്തില്‍ പറയുന്നു. കണ്ണൂരില്‍ ദേശീയപാതാ വികസനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും കത്തിലുണ്ട്.

ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചതെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനുമെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ ദേശീയപാത വികസനത്തില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍ കത്തെഴുതിയെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്

തോമസ് ഐസക്കിന്റെ ഫേസ് ബുക്കിന്റെ പൂർണ്ണ രൂപം

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന

See more

 

You might also like

-