സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി,കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു , മാധവൻ നമ്പ്യാർ സമിതി

മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയതാണ് കമ്മിറ്റി തയ്യാറാക്കിയ 23 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്

0

കരാറിന് മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമങ്ങളിലെ വീഴ്ചയാണ്. കരാറിന് മുന്‍കൈയെടുത്തതും ഒപ്പുവച്ചതും എം.ശിവശങ്കറാണ്. കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായെന്നും സമിതി കണ്ടെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

തിരുവനന്തപുരം: സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും മാധവൻ നമ്പ്യാർ സമിതി കണ്ടെത്തി. സമിതി സർക്കാരിന് റിപ്പോർട്ട്‌ കൈമാറി.വിവര സുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സ്പ്രിന്‍ക്ലര്‍ ഇടപാട് വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്.

മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയതാണ് കമ്മിറ്റി തയ്യാറാക്കിയ 23 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ സമീപിച്ചത് സ്പ്രിന്‍ക്ലര്‍ തന്നെയാണ്. കരാറില്‍ തീരുമാനങ്ങളെടുത്തതും ഒപ്പിട്ടതും ശിവശങ്കര്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായിട്ടുണ്ട്. ഇത് പത്ത് ദിവസത്തിനകം സി-ഡിറ്റ് സെര്‍വറിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നഷ്ടമായിട്ടില്ല.

വിവരചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനമില്ലെന്നും സമിതി കണ്ടെത്തി. പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിവെയ്ക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. വിവര സുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചു. സി-ഡിറ്റിനെയും ഐ.ടി വകുപ്പിനെയും കൂടുതല്‍ സാങ്കേതികമായി ശക്തമാക്കണം. സി-ഡിറ്റ് ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം. കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സേവനം സര്‍ക്കാരിന് ആവശ്യമാണ്, സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാമേഖല ശക്തമാക്കണമെന്നും സൈബര്‍ സുരക്ഷ ഓഡിറ്റ് ചെയ്യുന്ന കമ്പനികളെ എംപാനല്‍ ചെയ്യണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

You might also like

-