മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും
എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്ചയും എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.കൃത്യമായ തെളിവുകളും, മൊഴികളും വിശകലനം ചെയ്ത ശേഷം മാത്രമാകും കേസില്‍ പങ്കാളികളാണെന്ന സൂചനയുള്ള ഉന്നതരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുക.
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്ചയും എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.നിലവില്‍ മറച്ചുവയ്ക്കുന്നതായി സംശയിക്കുന്ന പ്രധാന വിവരങ്ങള്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ വെളിപ്പെടുമെന്നാണ് എന്‍ഐഎ കണക്കു കൂട്ടുന്നത്. ശിവശങ്കറിനു മേല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെ കുരുക്ക് മുറുകുന്നതിന്റെ ആദ്യ പടിയായാണ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യല്‍ വിലയിരുത്തപ്പെടുന്നത്.
കൃത്യമായ തെളിവുകളും, മൊഴികളും വിശകലനം ചെയ്ത ശേഷം മാത്രമാകും കേസില്‍ പങ്കാളികളാണെന്ന സൂചനയുള്ള ഉന്നതരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുക. സ്വര്‍ണക്കടത്തിലെ കള്ളപ്പണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുടെ പല വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശേഖരിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റും മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.