ഷാങ്ഹായ് ഉച്ചകോടി രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തി

ചൈന - യു.എസ് വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെയാണ് മോദി ഷിപിംഗ് കൂടികാഴ്ച. ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.ഒ സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്

0

ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളായിരുന്നു ചര്‍ച്ചാവിഷയം. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

ചൈന – യു.എസ് വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെയാണ് മോദി ഷിപിംഗ് കൂടികാഴ്ച. ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.ഒ സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. കൂടികാഴ്ചക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഷി ജിന്‍പിംഗ് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ മോദിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ചൈനീസ് പ്രസിഡന്റ് മോദിയെ അഭിനന്ദിച്ചു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടികാഴ്ച നടന്നിരുന്നു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കൂടികാഴ്ചയില്‍ മോദി വ്യക്തമാക്കി.

എസ്.സി.ഒ സമ്മേളത്തിനായി കിര്‍ഗിസ്ഥാന്‍ തലസ്ഥാനത്ത് വ്യാഴാഴ്ചയാണ് മോദി എത്തിയത്. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. സെപ്റ്റംബറില്‍ വഌദിവിസ്‌റ്റോക്കില്‍ നടക്കുന്ന ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയായി മോദിയെ പുടിന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്

You might also like

-