സ്റ്റൈപ്പന്റ് വർധന വേണം ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു

ത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടർമാർ, ഹൌസ് സർജൻമാൻമാർ ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറ് ഡോക്ടർമാരാണ് സൂചന പണിമുടക്ക് നടത്തുന്നത്

0

.തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടർമാർ, ഹൌസ് സർജൻമാൻമാർ ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറ് ഡോക്ടർമാരാണ് സൂചന പണിമുടക്ക് നടത്തുന്നത്. സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. തങ്ങളുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പി.ജി അസോസിയേഷൻ നേതൃത്വം അറിയിച്ചു.

You might also like

-