ഇന്ത്യക്ക് സ്വന്തമായി സ്വന്തമായി ബഹിരാകാശ നിലയം‘ഗഗന്‍യാന്‍’2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാ ൻ പദ്ധതി

ആർ.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന്

0

തിരുവനന്തപുരം :സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർപേഴ്സൻ കെ ശിവൻ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യമായ ‘ചാന്ദ്രയാൻ 2’ കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചിരുന്നു. ജൂലെെ 15ന് വിക്ഷേപിക്കുന്ന ഉപഗ്രഹം സെപ്തംബർ 6, 7 ദിവസങ്ങളിലായി ചന്ദ്രോപരിതലത്തിൽ എത്തിച്ചേരും. ഈ വർഷം ജനുവരിയിൽ ബഹിരാകാശ ദൗത്യം പുരോഗമിക്കുന്നതിനെ കുറിച്ചും ഐ.എസ്.ആർ.ഒ വെളിപ്പെടുത്തിയിരിന്നു.

2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ഇതിന്റെ തുടർച്ചയായി തന്നെയാണ് ബഹിരാകാശ നിലയം സ്ഥാപിക്കുന്നതെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചത്

You might also like

-