ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ഇന്ത്യയിൽ

2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിൽ നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന്‍ പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോറിയസ് പുരസ്കാരം നേടുന്നത്

0

ബെര്‍ലിന്‍:കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല.2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിൽ നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന്‍ പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോറിയസ് പുരസ്കാരം നേടുന്നത്

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തോളിലേറ്റി സഹ താരങ്ങൾ സ്റ്റേഡിയം വലംവെയ്ക്കുന്ന ചിത്രത്തിന് ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം. 2000 മുതല്‍ 2020 വരെയുള്ള കാലത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരമാണ് സച്ചിനിലൂടെ ഇന്ത്യക്ക് ലഭിച്ചത്.

2011 ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിന് ശേഷം സച്ചിനെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.മികച്ച പുരുഷ കായിക താരത്തിനുള്ള ലോറിയസ് പുരസ്‌ക്കാരം മെസിയും ഹാമില്‍ട്ടനും പങ്കിട്ടു. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോൾ താരമാണ് ലയണല്‍ മെസ്സി.

You might also like

-