ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിയിച്ചു
ശബരിമല :ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. ഉത്രാടദിനമായ ചൊവ്വാഴ്ച രാവിലെ മഹാഗണപതി ഹോമവും മറ്റ് പൂജകളും നടക്കും.
ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. തിരുവോണ ദിനത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കിയ ശേഷം വെളളിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.