സിഖ് വിരുദ്ധ കലാപം കമല്‍നാഥിനെതിരായ പുനരന്വേഷണത്തിന് അനുമതി

കേസില്‍ കമല്‍നാഥിനെതിരെ രണ്ട് പേര്‍ സാക്ഷി പറയാന്‍ തയ്യാറായിട്ടുണ്ടെന്ന് അകാലിദള്‍ നേതാവ്‌ മജീന്ദര്‍ പറയുന്നു.

0

ഡൽഹി : സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ കേസില്‍ പുനരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കമല്‍നാഥിനെതിരെ നടപടികള്‍ ആരംഭിച്ചു. കമല്‍നാഥിനെതിരായ പുതിയ തെളിവുകള്‍ എസ്.ഐ.ടി പരിഗണിക്കും.

കേസില്‍ കമല്‍നാഥിനെതിരെ രണ്ട് പേര്‍ സാക്ഷി പറയാന്‍ തയ്യാറായിട്ടുണ്ടെന്ന് അകാലിദള്‍ നേതാവ്‌ മജീന്ദര്‍ പറയുന്നു.”ഞങ്ങള്‍ ഇന്ന് സാക്ഷികളോട് സംസാരിച്ചു, എസ്.ഐ.ടി വിളിക്കുമ്പോഴെല്ലാം ഹാജരാകാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും സിര്‍സ പറഞ്ഞു. രണ്ട് സാക്ഷികള്‍ക്കും സുരക്ഷയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു”. ഡൽഹിയിലെ ഗുരുദ്വാര റകബ്ഗഞ്ചിന് പുറത്ത് നടന്ന കലാപത്തിൽ കമൽനാഥ് പങ്കെടുത്തതായാണ് അകാലിദളിൻെറ ആരോപണം.1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

You might also like

-