പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു.
നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.
പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു.

കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ്, ഉല്ലാസ്, സുധി ജോർജ്, ജോബിൻ കെ ജോർജ് എന്നിവരാണ് മരിച്ചത്.

Five die in car accident
നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.

Five die in car accident
അപകടത്തിൽ കാർ പൂർണമായും തകർന്നു.വയനാട്ടിൽ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. ആറു പേർ കാറിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഇടിയുടെ ആഘാതത്തിൽ കാറിനു പുറത്തേക്കു തെറിച്ചുപോയി. കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു.
കാർ പാലാ ഭാഗത്തേക്കു പോവുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. വീടിനോടു ചേർന്നുള്ള പച്ചക്കറി കടയിലേക്കാണ് ഇടിച്ചുകയറിയത്. കടയും തകർന്നു. കടയുടെ മുന്നിൽ ആളില്ലാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു

.Five die in car accident