സന്നിധാനത്ത് പ്രതിക്ഷേധനകൾ പാടില്ല , നിർശനത്തിന് മൂന്നംഗ ജഡ്ജിമാരുടെ സമിതി,
ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് മൂന്നംഗ സമിതിയില്‍
കൊച്ചി :ശബരിമല സന്നിധാനത്തു പ്രതിഷേധങ്ങള്‍ പാടില്ലെന്നു ഹൈക്കോടതി.ഭക്തരുടെ സുരക്ഷക്കായി പുറപ്പെടുവിച്ചിട്ടുള്ള നിരോധനാജ്‍ഞ നിലനില്‍ക്കുമെന്നും, പൊലീസിനു മാന്യമായി പരിശോധന നടത്താമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു .
ശബരിമലയുടെ നിരീക്ഷണത്തിനു നടത്തിപ്പുമായും ബന്ധപെട്ട് മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ കോടതി നിശ്ചയിച്ചു. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് മൂന്നംഗ സമിതിയില്‍. സ്തീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരിവയ്ക്കാം. പൊലീസില്‍ വിശ്വാസമുണ്ടെന്നും ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കണമെന്നും കെ എസ് ആര്‍ ടി സി തുടര്‍ച്ചയായി സര്‍വീസ് നടത്തണമെന്നും കോടതി പറഞ്ഞു