ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിക്കുന്ന 2.0 റിലീസിന് എത്തുകയാണ്.

റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ 300 കോടി രൂപയോളം 2.0 നേടിയിട്ടുണ്ട്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് കരുതുന്നത്.

0

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിക്കുന്ന 2.0 റിലീസിന് എത്തുകയാണ്. രജനികാന്തിന്റെ കഴിഞ്ഞ ചിത്രമായ കാലയെ പോലെ 2.0വും വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ആശയങ്ങളെ പിന്തുടരുന്നവരെ സംബന്ധിച്ച് വ്യാഴാഴ്ച പ്രത്യേകതയുള്ള ദിവസമാണ്. രജനികാന്തും ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ആശയങ്ങളെ പിന്തുടരുന്ന ആളാണ്. അതേസമയം റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ 300 കോടി രൂപയോളം 2.0 നേടിയിട്ടുണ്ട്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് കരുതുന്നത്.

കഴിഞ്ഞ ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിഷ്വല്‍ എഫക്റ്റ്സ് ജോലികള്‍ പൂര്‍ത്തിയാകാതിരുന്നതിനാലാണ് റിലീസ് നീണ്ടത്.

ചിത്രം 500 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാകുകയാണ് 2.0.

അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. എമി ജാക്സണ്‍ നായികയായി അഭിനയിക്കുന്നു.

എന്തിരൻ എത്തിയിട്ട് എട്ട് വര്‍ഷം കഴിഞ്ഞാണ് ഷങ്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്.

എന്തിരനില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് എത്തിയത്. എന്നാല്‍ 2.0ത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളില്‍ രജനികാന്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കും.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.

You might also like

-