ജനതാദൾ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം ലഭിച്ചത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. നേരത്തെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. 

0

തിരുവനന്തപുരം: ജനതാദൾ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന്‍ കുട്ടി ചുമതലയേറ്റത്.  വൈകുന്നേരം അഞ്ച് മണിയോട രാജ്ഭവനില്‍ നന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം ലഭിച്ചത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. നേരത്തെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്‍റെ ശബരിമലയിലേതടക്കമുള്ള നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. അതേസമയം ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്തു.

You might also like

-