ഓണ്‍ലൈന്‍ ലഹരി വാറ്റ് ഉപകരണങ്ങളുടെ വിൽപന വാറ്റുഉപകരണം വാങ്ങി പരാതിസ്തികരിച്ചു ഋഷിരാജ് സിങ്
മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ വഴി വാറ്റ് ഉപകരണങ്ങളുടെ വില്‍പ്പന കേരളത്തിൽ വ്യാപകം ,കര്‍ശന നടപടികളുമായി എക്സൈസ് വകുപ്പ്. ഉപകരണങ്ങളുടെ ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിച്ചാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. വില്‍പ്പന സംബന്ധിച്ച വിവരം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്ഥിരീകരിച്ചു.താൻ ഒരെണ്ണം ഓർഡർ ചെയ്തു വരുത്തി ബോധ്യപ്പെട്ടതായി അദ്ദേ ഹം പറയുന്നു. ലഹരിമരുന്നുകളും ഓണ്‍ലൈന്‍വഴി വില്‍ക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ഈ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചെന്നും ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയതെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. ഇതു സംബന്ധിച്ചു സൂചനകളുടെ അടിസ്ഥാനത്തില്‍ ഋഷിരാജ് സിംഗ് വാറ്റുപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചു. ഇത് പരിശോധിച്ചശേഷമാണ് നടപടി ശക്തമാക്കാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്. സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.