ഹോളിവുഡ് സ്റ്റൈൽമരണപ്പാച്ചിൽ അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത; നടന്‍ സിദ്ധാര്‍ഥ്ശുക്ലയുടെ പരാക്രമം

ബിഎംഡബ്ല്യു എക്‌സ് 5 സ്‌പോര്‍ട്‌സ് കാറാണ് നഗരത്തെ ഞെട്ടിച്ച അപകടമുണ്ടാക്കിയത്.

0

മുംബൈ: അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.മുംബൈ ഓഷിവാരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സിദ്ധാര്‍ഥിന്റെ ബിഎംഡബ്ല്യു എക്‌സ് 5 സ്‌പോര്‍ട്‌സ് കാറാണ് നഗരത്തെ ഞെട്ടിച്ച അപകടമുണ്ടാക്കിയത്.

നിയന്ത്രണംവിട്ട ബിഎംഡബ്ല്യു, മൂന്നു കാറുകളെ ഇടിച്ചുതകര്‍ത്ത ശേഷം ഡിവൈഡറിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പേര്‍ക്ക് പരുക്കേറ്റു.അശ്രദ്ധമായി വാഹനമോടിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത, സിദ്ധാര്‍ഥിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ബാലിക വധു, ദില്‍ സെ ദില്‍ തക് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ്. കരണ്‍ ജോഹറിന്റെ ഹംറ്റി ശര്‍മ്മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്

You might also like

-