സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടു റോഡിൽ പരസ്യമായി കൈകാര്യം ചെയ്ത് പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ തരംഗംമായി

സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടുറോഡില്‍ പരസ്യമായി കൈകാര്യം ചെയ്ത പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയുടെ അഭിനന്ദനവര്‍ഷം.

0

ഉത്തർപ്രദേശ് / ബസ്തി:  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് തന്റെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടുറോഡില്‍ പരസ്യമായി കൈകാര്യം ചെയ്ത പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയുടെ അഭിനന്ദനവര്‍ഷം. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം.

കഴിഞ്ഞ കുറച്ചുനാളുകളായി ഫോണിലൂടെ ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഇക്കാര്യം തന്റെ ചേച്ചിയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഇയാളെ കൂടിക്കാഴ്ചക്കായി വിളിച്ചുവരുത്തി. തുടര്‍ന്ന് പൊതുജനമധ്യത്തില്‍ വച്ച് ഇയാളെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. ജനങ്ങളും പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്നതോടെ യുവാവ് അടിയും വാങ്ങി മാപ്പും പറഞ്ഞ് തടിയൂരി. https://youtu.be/Eob4RBD3mBI

You might also like

-