ആൾകൂട്ടകൊലപാതകങ്ങൾ മോദിയുടെ ജനപ്രീതി തകർക്കാൻ ; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍.

ആള്‍ക്കൂട്ടകൊലപാതകങ്ങള്ളിലൂടെ മോദിയുടെ ജനസമ്മിതി വര്‍ധിക്കുന്നു എന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്

0

മോദി പ്രശസ്തനാവുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്ര മന്ത്രി

ഡെൽഹി :വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണം മോദിയുടെ ജനസമ്മിതി വര്‍ധിക്കുന്നതിനാലാണെന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

മോദി കൂടുതല്‍ ജനപ്രിയനാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടാകും. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ കാലത്താണ് ‘അവാര്‍ഡ് തിരിച്ചുകൊടുക്കല്‍’ സംഭവങ്ങള്‍ കൂടുതലായുണ്ടായത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു പ്രധാന സംഭവം. 2019ലെ തിരഞ്ഞെടുപ്പാകുമ്പോള്‍ മറ്റെന്തെങ്കിലുമാകും ഉണ്ടാകുക. പ്രധാനമന്ത്രി മോദി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

-