രൺജീത്, ഷാൻ വധക്കേസുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ച് ആദ്യഘട്ടം കുറ്റപത്രത്തിൽ പറയുന്നുണ്ട്

0

ആലപ്പുഴ | ആലപ്പുഴയിൽ ജില്ലയിൽ രണ്ടിങ്ങളിലായി മണിക്കൂറുകൾക്കിടയിൽ നടന്ന രൺജീത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ച് ആദ്യഘട്ടം കുറ്റപത്രത്തിൽ പറയുന്നുണ്ട്. ബിജെപി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 ഓളം സാക്ഷികളുമുണ്ട്. എസ്ഡിപിഐ നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 143 സാക്ഷികളാണുള്ളത്.

ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

You might also like

-