ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല

കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങൾ തുടങ്ങാൻ ഇവിടെയെത്തിയ രണ്ടു പ്രവാസികൾക്ക് ഭരണകക്ഷിക്കാരുടെയും അധികൃതരുടെയും പീഡനം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ രണ്ടു പ്രവാസികൾക്കും മരണശേഷം പോലും നീതി ലഭ്യമാക്കാൻ സർക്കാർ തയാറായിട്ടില്ല. ഈ കാപട്യത്തിന് കുടപിടിക്കാൻ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തിൽ നിന്ന് യുഡിഎഫ് ജനപ്രതിനിധികൾ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

0

ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജനപ്രതിനിധികളും യുഡിഎഫ് അനുകൂല പ്രവാസി സംഘടന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങൾ തുടങ്ങാൻ ഇവിടെയെത്തിയ രണ്ടു പ്രവാസികൾക്ക് ഭരണകക്ഷിക്കാരുടെയും അധികൃതരുടെയും പീഡനം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ രണ്ടു പ്രവാസികൾക്കും മരണശേഷം പോലും നീതി ലഭ്യമാക്കാൻ സർക്കാർ തയാറായിട്ടില്ല. ഈ കാപട്യത്തിന് കുടപിടിക്കാൻ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തിൽ നിന്ന് യുഡിഎഫ് ജനപ്രതിനിധികൾ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം ലോക കേരളസഭയിലെ തീരുമാനങ്ങളിൽ ഒരെണ്ണംപോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ലോക കേരളസഭക്കായി സെക്രട്ടേറിയറ്റ് രൂപവത്കരിച്ചതും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച് 16.5 കോടിരൂപ ചെലവാക്കി പുനർനിർമിച്ചതും മാത്രമാണ് ആകെ നടന്ന രണ്ടുകാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

You might also like

-