കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

നികുതി വെട്ടിച്ച്  മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മിക്‌സിക്ക് അകത്തെ വൈൻഡിംഗിന്റെ രൂപത്തിലായിരുന്നു സ്വർണം.

0

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. നികുതി വെട്ടിച്ച്  മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മിക്‌സിക്ക് അകത്തെ വൈൻഡിംഗിന്റെ രൂപത്തിലായിരുന്നു സ്വർണം.

സൗദിയിൽ നിന്ന് അബുദാബി വഴി എത്തിഹാദ് വിമാനത്തിൽ എത്തിയ കൊടുവള്ളി സ്വദേശി ഷാഹുൽ മൻസൂറാണ് പിടിയിലായത്. വ്യത്യസ്ത സംഭവത്തിൽ സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു. മസ്‌കറ്റിൽ നിന്ന് ഒമാൻ എയർ വിമാനത്തിലെത്തിയ പാലക്കാട് ചാലിശ്ശേരി സ്വദേശി കെ.കെ.അഷറഫാണ് സ്വർണം കടത്തിയത്. ഇരുവരിൽ നിന്നുമായി പിടിച്ചെടുത്ത സ്വർണത്തിന് ഒരു കോടി ഇരുപത് ലക്ഷം വില വരും.

You might also like

-