കോഴിക്കോട് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

മകളുടെ വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പ്രാഥമിക വിവരം.

0

കോഴിക്കോട് കുന്ദമംഗലത്ത് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകളുടെ വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പ്രാഥമിക വിവരം.വൈകീട്ട് 5.00 മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ദേവദാസ് മകൾ സൂര്യയെ വാക്കത്തി കൊണ്ടാണ് വെട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയും നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിലേക്കുള്ള വഴിമധ്യേയാണ് സൂര്യ മരിച്ചത്.

മകളുടെ പ്രണയ ബന്ധത്തിലുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സൂര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പരിക്കേറ്റ ഭാര്യ സതീദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സതീദേവി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സൂര്യയുടേയും ദേവദാസിന്‍റേയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

-