ലീഗിന് രാജ്യസഭാ സീറ്റ് ?കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് ലീഗ് നേതാക്കൾ

ചർച്ച തൃപ്തികരമാണ്, കൂടുതൽ വിവരങ്ങൾ സാദിഖലി തങ്ങളുമായി 27-ാം തീയതി ചർച്ച ചെയ്ത ശേഷം മാത്രമേ പുറത്തുപറയാൻ പറ്റൂ. അന്തിമ തീരുമാനം പറയേണ്ടത് സാദിഖലി ശിഹാബ് തങ്ങളാണ്

0

കൊച്ചി| കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27-ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയാം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനം 27-ാം തിയ്യതി അറിയിക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

‘ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ പിന്നീട് പറയും.’ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അഭ്യൂഹങ്ങള്‍ വേണ്ട. ഞങ്ങളെ കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോയെന്നും ചിരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണമെന്നില്ല. യോഗത്തിന് ശേഷം വേണമെങ്കില്‍ ചര്‍ച്ചയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ പുറത്തു പറയാൻ സാധിക്കൂവെന്നും മുനീർ റിപ്പോർട്ടറിനോട് പറഞ്ഞു. 27ന് വൈകിട്ട് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചർച്ച തൃപ്തികരമാണ്, കൂടുതൽ വിവരങ്ങൾ സാദിഖലി തങ്ങളുമായി 27-ാം തീയതി ചർച്ച ചെയ്ത ശേഷം മാത്രമേ പുറത്തുപറയാൻ പറ്റൂ. അന്തിമ തീരുമാനം പറയേണ്ടത് സാദിഖലി ശിഹാബ് തങ്ങളാണ്. മറുപടിയ്ക്ക് രണ്ട് ദിവസം കൂടി കാത്തിരിക്കണം. ചർച്ച തൃപ്തികരമാണെങ്കിലും ഞങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള സമയം വേണ്ടേ. 27ന് വൈകിട്ട് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം’, എം കെ മുനീർ പറഞ്ഞു

You might also like

-