ലീഗിന് മൂന്നാം സീറ്റ് നല്കാനാകില്ല നിലപടാറിയിച്ച് കോൺഗ്രസ്സ്

സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പരിഹസിച്ചു. മൂന്നാം സീറ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞിട്ടും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്

0

കൊച്ചി | മൂന്നാം സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിൽ മുന്നോട്ട് വെച്ചു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി. 27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് നൽകാനുള്ള സാധ്യതയില്ല .

അതേസമയം സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പരിഹസിച്ചു. മൂന്നാം സീറ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞിട്ടും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്. അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കാത്തതില്‍ ലീഗ് അണികളില്‍ അമര്‍ഷം ശക്തമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.വിലപേശല്‍ ശേഷി നഷ്ടപ്പെട്ട ലീഗിന് മേലിലും കോണ്‍ഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ലീഗിന് അധിക സീറ്റ് നല്‍കിയാല്‍ സാമുദായിക ധ്രുവീകരണം ഉണ്ടാകുമെന്ന കോണ്‍ഗ്രസ് വാദം മുസ്ലിം വിരുദ്ധ സമീപനമാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയില്‍ നിന്ന് പുറത്തുപോരണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

You might also like

-