വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം , മൂരികിടാവിനെ കടിച്ചുകൊന്നു

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പത്തിലധികം കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്

0

കല്‍പ്പറ്റ |വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ. മൂരിക്കിടാവിനെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി കാക്കനാട്ട് തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പത്തിലധികം കന്നുകാലികളാണ് കടുവയുടെ അകാരമാണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്

അതേസമയം വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ രണ്ടു മാസത്തിനകം സർവ സജ്ജമായ ഓഫീസിലേക്ക് മാറും. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല.

You might also like

-