രാജ്യസഭാ സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥി എ. എ റഹീം , എം ലിജു പരിഗണനയിൽ എന്ന് കെ സുധാകരൻ

രാവിലെ ചേര്‍ന്ന ആവേലബിൾ സെക്രട്ടറിയേറ്റ് യോഗമാണ് റഹീമിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാിച്ചത് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതും ദേശീയ രാഷ്ട്രീയ സാഹചര്യവുമാണ് റഹീമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎമ്മിന്‍റെ തീരുമാനത്തിന് പിന്നില്‍

0

തിരുവനന്തപുരം | ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ. എ റഹീം രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഐക്ക് പിന്നലെ സിപിഎമ്മും യുവനേതാവിനെ രാജ്യസഭയിലേക്ക്  പറഞ്ഞയക്കുക്കുന്നത് . രാവിലെ ചേര്‍ന്ന ആവേലബിൾ സെക്രട്ടറിയേറ്റ് യോഗമാണ് റഹീമിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാിച്ചത് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതും ദേശീയ രാഷ്ട്രീയ സാഹചര്യവുമാണ് റഹീമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎമ്മിന്‍റെ തീരുമാനത്തിന് പിന്നില്‍. 2011 ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് പരാജയപ്പെട്ടരുന്ന റഹീം സംഘടനരംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം അടുത്തിടെയാണ് അഖിലേന്ത്യ പ്രസിഡന്‍റായത്. ചെറുപ്പത്തിന്‍റെ ശബ്ദം പാര്‍ലമെന്‍റില്‍ വരട്ടേ എന്നും തൊഴിലില്ലായ്മക്കെതിരെ ശബ്ദിക്കുമെന്നും റഹീം പറഞ്ഞു .പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി വിനിയോഗിക്കുമെന്നും റഹീം കൂട്ടിച്ചേർത്തു . ഈ മാസം 31നാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്

എസ് എഫ്ഐയിലുടെ രാഷ്ടീയത്തിലെത്തിയ റഹീം കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാണ് ശ്രദ്ധേയനാകുന്നത്. കുറച്ചുകാലം ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച റഹീം പിന്നീട് പൂര്‍ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. നേരത്തെ എ വിജരാഘവന്‍, എം.എ.ബേബി എന്നിവര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം രാജ്യസഭാതിരഞ്ഞെടുപ്പിൽ എം.ലിജു പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. യുവാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയനേതൃത്വം രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമെന്ന് എം.ലിജു പ്രതികരിച്ചു

You might also like

-