സ്ത്രീവിരുദ്ധ പരാമര്‍ശം രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു
സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി
കാസര്‍ഗോഡ്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന് പി എ വര്‍ഗീസിന്റെ പരാതിയിലാണ് ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.ജെയിംസ് പന്തമ്മാക്കലിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് മണ്ഡലം പ്രഡിഡന്റിന് സ്വീകരണം നല്കിയ പരിപാടിയിലാണ് ഉണ്ണിത്താന്റെ വിവാദ പ്രസംഗം