പ്രളയക്കെടുതി നേരിടാൻ ഉപാധികളില്ലാത്ത സഹായം സ്വീകരിക്കന്നതിൽ തെറ്റില്ല രാഹുൽ ഗാന്ധി . ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല.

പുനരധിവാസത്തിനുമായി കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

0

ചെറുതോണി :പ്രളയക്കെടുതി യിൽ അകപ്പെട്ട കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപാധികളില്ലാത്ത സഹായം സ്വീകരിക്കണമെന്നാണ് നിലപാട് . ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. പ്രളയത്തിന്റെ വ്യാപ്തി നേരിട്ടറിയാനാണ് കേരളത്തിലെത്തിയത്.

ദുരിതബാധിതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ ഇടുക്കിയിൽ പറഞ്ഞു പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വയനാട് സന്ദര്‍ശനം രാഹുല്‍ ഗാന്ധി റദ്ദാക്കിയാ ണ് ഇടുക്കിയിൽ എത്തിയത് . 12. ഓടെ പൈനാവിലെത്തിയ അദ്ദേഹം വനം വകുപ്പിന്റെ ഐ.ബിയിലുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തിയ  ദുരന്ത ബാധിതരുമായി സംസാരിച്ചു . തുടർന്ന് ചെറുതോണി പാലം, ചെറുതോണി ടൗൺ എന്നിവിടങ്ങളും സന്ദർശിച്ചു. ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റോഡ് മാര്‍ഗം വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ ചെറുതോണി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എം.പി , റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ അനുഗമിച്ചു

You might also like

-