അമേഠിയിലെ തോൽവി മഹാസഖ്യം വോട്ട് മറിച്ചതെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ തോല്‍വിക്കുകാരണം മഹാസഖ്യം വോട്ട് മറിച്ചതെന്ന് കോണ്‍ഗ്രസ്. എസ്പി ബിഎസ്പി സഖ്യം സഹകരിച്ചില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു

0

     സഖ്യം ചതിച്ചമ്മേ !…..

ഡൽഹി :അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിക്കുകാരണം മഹാസഖ്യം വോട്ട് മറിച്ചതെന്ന് കോണ്‍ഗ്രസ്. എസ്പി ബിഎസ്പി സഖ്യം സഹകരിച്ചില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.അമേഠിയില്‍ ഗാഹുല്‍ ഗാന്ധി നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ കാരണം തേടി കോണ്‍ഗ്രസ് നിയോഗിച്ച രണ്ടംഗ സമിതിയാണ് മഹാസഖ്യം ബിജെപിക്ക് വോട്ട് മറിച്ചെന്ന് കണ്ടെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി സുബൈര്‍ഖാന്‍, കെഎല്‍ ശര്‍മ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് തോല്‍വിയുടെ കാരണം അന്വേഷിച്ചത്.

2014ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 57,716 വോട്ടുകള്‍.ഇത്തവണ രാഹുല്‍ ഗാന്ധി 55,000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനിയോട് തോറ്റത്. മഹാസഖ്യം കോണ്‍ഗ്രസിന് വോട്ട് നല്‍കിയെങ്കില്‍ രാഹുല്‍ ഗാന്ധി ജയിക്കുമായിരുന്നെന്നും സമിതി ചൂണ്ടിക്കാട്ടി.എസ്പി ബിഎസ്പി സഖ്യം ഇത്തവണ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഹാസഖ്യം തയ്യാറായില്ലെന്നും വിമര്‍ശനം ഉണ്ട്.

അതോടൊപ്പം എസ്പി നേതാവും, മുന്‍ മന്ത്രിയുമായ ഗായത്രി പ്രജാപതിയുടെ മകന്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രചരണം നടത്തി. ഗുരിഗഞ്ചിലെ എസ്പി എംഎല്‍എ ബിജെപിക്കൊപ്പമാണ് പ്രവര്‍ത്തിച്ചതെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. അടുത്തയാഴ്ച സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും

അടി എന്ന് പറഞ്ഞപോരാ പൊരിഞ്ഞ അടി ,കൂട്ടത്തല്ല്
ഉത്തര്പ്രദേശിലെ ഒരു ഹോട്ടലിൽ രണ്ടു പട്ടാളക്കാർ ഉച്ച ഊണിന് എത്തി ഹോട്ടൽ ജീവനക്കാരുമായി തർക്കം പിന്നെ പറയാണോ കൂട്ടത്തല്ല് ഒടുവിൽ രണ്ടു പട്ടാളക്കാരെയും മാറ്റ് അഞ്ചു പേരെയും പോലീസ് പിടികൂടി ഒന്ന്കണ്ടുനോക്ക് …

You might also like

-