കോണ്‍ഗ്രസിലെ തമ്മിലടി ; രാഹുൽ ഗാന്ധി വിശദീകരണം തേടി
കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനോടാണ് രാഹുൽ വിശദീകരണം തേടിയിരിക്കുന്നത്.
ഡൽഹി: കേരള കോണ്‍ഗ്രസ്-എമ്മിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിലും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടി. മുതിർന്ന നേതാക്കളുടെ പരാതികളിലാണ് വിശദീകരണം തേടിയത്. കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനോടാണ് രാഹുൽ വിശദീകരണം തേടിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനൽകികൊണ്ട് മുന്നണയിലേക്ക് കൊണ്ടുവന്നതിനെതിരെ വി.എം. സുധീരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങി മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ആത്മഹത്യാപരമായ തീരുമാനമാണിതെന്നും രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു. മുന്നണിക്കു ലഭിക്കുന്ന ഏക രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയ വിഷയത്തിൽ തിരുത്തൽ നടപടിക്കായി ഹൈക്കമാൻഡ് ഇടപെടണമെന്ന് ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവ എം എൽ എ മാരും പാർട്ടിതീരുമാനത്തിനെതിരെ രംഗത്തുവരുകയും അണികൾ പ്രക്ഷോപവുമായി വന്ന സാഹചര്യത്തിലാണ് രാഹുൽ വിശദികരണം തേടിയിട്ടുള്ളത് .