കോ​ണ്‍​ഗ്ര​സി​ലെ തമ്മിലടി ; രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​ര​ണം തേ​ടി

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്നി​ക്കി​നോ​ടാ​ണ് രാഹുൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​ത്.

0

ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചും രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ലും കോ​ണ്‍​ഗ്ര​​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​ര​ണം തേ​ടി. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​രാ​തി​ക​ളി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്നി​ക്കി​നോ​ടാ​ണ് രാഹുൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് രാ​ജ്യ​സ​ഭ സീ​റ്റ് വി​ട്ടു​ന​ൽ​കി​കൊ​ണ്ട് മു​ന്ന​ണ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​നെ​തി​രെ വി.​എം. സു​ധീ​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. മു​ന്ന​ണി​ക്കു ല​ഭി​ക്കു​ന്ന ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക്കാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂടാതെ യുവ എം എൽ എ മാരും പാർട്ടിതീരുമാനത്തിനെതിരെ രംഗത്തുവരുകയും അണികൾ പ്രക്ഷോപവുമായി വന്ന സാഹചര്യത്തിലാണ് രാഹുൽ വിശദികരണം തേടിയിട്ടുള്ളത് .

You might also like

-