വീണ്ടും പ്രകോപനം ,മിനിക്കോയിൽ ഇന്സ്ടിട്യൂഷണൽ കൊറന്റൈനിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും കുട്ടികളെയും അർധരാത്രിയിൽ ബലം പ്രയോഗിച്ച് ക്വാറണ്ടയിൻ സെന്ററിലേക്ക് മാറ്റി. പ്രതിക്ഷേധവുമായി നാട്ടുകാർ

ഉറങ്ങിക്കിടക്കുകയായിരുന്ന വനിതകളുൾപ്പടെയുള്ളവരെ പോലീസും റവന്യു ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘം വീടുകളിൽ എത്തി നിർബന്ധിച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയത് . ആംബുലൻസോ നഴ്സുമാരോ വനിതാ പോലിസുകാർ പോലുമോ ഇല്ലാതെയാണ് ഈ അതിക്രമങ്ങൾ നടത്തിയത് എന്നാണ് നാട്ടുകാരുടെ ആരോപണം

0

കവരത്തി :കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിഞ്ഞുകൂടുകയായിരുന്ന സ്ത്രീകളെയും കുട്ടികളെയും അർധരാത്രിയിൽ നിർബന്ധിതമായി ക്വാറണ്ടയിൻ സെന്ററിലേക്ക് മാറ്റിയതായി പരാതി , മിനിക്കോയിദ്വീപിലാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിനെത്തുടർന്ന് . ഉറങ്ങിക്കിടക്കുകയായിരുന്ന വനിതകളുൾപ്പടെയുള്ളവരെ പോലീസും റവന്യു ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘം വീടുകളിൽ എത്തി നിർബന്ധിച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയത് . ആംബുലൻസോ നഴ്സുമാരോ വനിതാ പോലിസുകാർ പോലുമോ ഇല്ലാതെയാണ് ഈ അതിക്രമങ്ങൾ നടത്തിയത് എന്നാണ് നാട്ടുകാരുടെ ആരോപണം . അഡ്മിനിസ്ട്രറ്റർ ഭരണത്തിൽ മിനിക്കോയിൽ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിത്. ലക്ഷദ്വീപ് സമരസമിതി
In Solidarity with Lakshadweep കോർ കമ്മിറ്റി യോഗം പ്രതിക്ഷേധിച്ചു

ദ്വീപിലുള്ള മുഴുവൻ കോവിഡ് രോഗികളേയും ഇൻസ്റ്റ്വിറ്റ്യൂഷനൽ ക്വാറണ്ടയിൻ ചെയ്യാനുള്ള തീരുമാനമോ സംവിധാനമോ ഇല്ല എന്നിരിക്കെ ഹോം ക്വാറണ്ടയിനിന് മതിയായ സൗകര്യമുള്ളവരെ നിർബന്ധിച്ച് അതും അർത്ഥരാത്രിയിൽ ക്വാറണ്ടയിൻ സെന്ററിലേക്ക് കൊണ്ടുപോകുന്നത് നീതീകരിക്കാൻ കഴിയുന്ന സംഭവമല്ല.
മിനിക്കോയിൽ ക്വാറണ്ടയിൻ സംവിധാനമാക്കിയിരിക്കുന്ന നവോദയ സ്കൂളിൽ ക്വാറണ്ടയിനിൽ കഴിയുന്ന പുരുഷൻമാർക്ക് ഇന്ന് രാവിലെ 10.30 വരെ ഭക്ഷണം ലഭ്യമായിട്ടില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ക്വാറണ്ടയിൻ സെന്ററിലുള്ളവർ പറഞ്ഞതായും ദ്വീപ് വാസികൾ പറഞ്ഞു. ഇതും ശുദ്ധമായ അനാസ്ഥയും മനുഷ്യാവകാശ ലംഘനവുമാണ്.ഈ പ്രശ്നങ്ങളെ നിയമപരമായി നേരിടാനുള്ള സാധത്യ പരിശോധിക്കാനും In Solidarity with Lakshadweep യോഗം തീരുമാനിച്ചു.

You might also like

-