അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ദേശീയപാത ഉപരോധിച്ചു.ഗതാഗതം തടസ്സപ്പെടുത്തിയതിന് നേതാക്കള്‍ക്കെതിരെ കേസ്
രാവിലെ പത്ത് മണിമുതല്‍ വൈകുനേരം മുന്നു മണി വരെ അഞ്ച് മണികൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുക്കിയായിരുന്നു
മൂന്നാര്‍ ട്രൈബ്യൂണലിന് കീഴിലുള്ള വിവിധ വില്ലേജുകളിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് പോരാട്ട വേദി പ്രവര്‍ത്തകര്‍ അടിമാലിയില്‍ ദേശിയപാത ഉപരോധിച്ചു.അയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുത്ത ഉപരോധ സമരം അടിമാലി മൂന്നാര്‍ മേഖലകളെ നിശ്ചലമാക്കി.കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രശ്‌നപരിഹാരം വരെ മുട്ടുമടക്കാതെ മുമ്പോട്ട് പോകുകയാണ് വേണ്ടതെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ എന്‍ ദിവാകരന്‍ പറഞ്ഞു.വിവിധ പഞ്ചായത്തുകളില്‍ നിന്നും പ്രകടനമായെത്തിയ സമരാനുകൂലികള്‍ കൊച്ചി മധുര ദേശിയപാതയും അടിമാലി കുമളി ദേശിയപാതയും ഒത്തുചേരുന്ന സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചതോടെ മൂന്നാര്‍ ട്രൈബ്യൂണലിന് കീഴിലുള്ള വിവിധ വില്ലേജുകളിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് പോരാട്ട വേദി പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധ സമരം ആരംഭിച്ചു.സമരത്തിനൈക്യദാര്‍ഡ്യമര്‍പ്പിച്ച് വിവിധ മേഖലകളില്‍ നിന്നായി 5000ത്തോളം കര്‍ഷകര്‍ ദേശിയപാത ഉപരോധത്തില്‍ പങ്കെടുത്തു.സമരമാരംഭിച്ചതോടെ ഇരുദേശിയപാതകള്‍ക്കുമൊപ്പം അടിമാലി മൂന്നാര്‍ ടൗണുകള്‍ നിശ്ചലമായി.കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രശ്‌നപരിഹാരം വരെ മുട്ടുമടക്കാതെ മുമ്പോട്ട് പോകുകയാണ് വേണ്ടതെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ എന്‍ ദിവാകരന്‍ പറഞ്ഞു.എട്ടുവില്ലേജുകള്‍ക്കു മാത്രമായി ബാധകമാക്കിയിട്ടുള്ള എല്ലാ നിയമങ്ങളും പിന്‍വലിക്കുക, മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ പിരിച്ചുവിടുക. എല്‍എ പട്ടയഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കത്തക്ക വിധം നിയമത്തില്‍ ഭേദഗതി വരുത്തുക. 1986ലെ കെപിടി ആക്ടിന്റെ അഞ്ചാം വകുപ്പിന്റെ പരിധി ഏലത്തോട്ടങ്ങള്‍ക്കു മാത്രം ബാധകമാക്കുക. നിര്‍മ്മാണ വസ്തുക്കളായ പാറ, മണല്‍, മണ്ണ് എന്നിവ അതാതു ഗ്രാമങ്ങളില്‍ നിന്നുതന്നെ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കുക. പത്ത് ചെയിന്‍ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതോടൊപ്പം ഷോപ്പ് സൈറ്റുകള്‍ക്കും പട്ടയം നല്‍കുക.
ദേശീയ പാതകള്‍ ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും ജലസ്രോതസ്സുകള്‍ക്കുമുള്ള തടസ്സവാദങ്ങളില്‍ നിന്നു വനം വകുപ്പ് പിന്‍മാറുക. പതിറ്റാണ്ടുകളായി പതിച്ചു നല്‍കിയ പട്ടയങ്ങളില്‍ സാങ്കേതികത്വം ആരോപിച്ച് റീ സര്‍!വേ നടത്തുന്നതും കരം സ്വീകരിക്കുന്നതും നിര്‍ത്തിവച്ച നടപടി പിന്‍വലിക്കുക. സീറോലാന്‍ഡ് പദ്ധതി, മാങ്കുളം, കുറ്റിയാര്‍വാലി എന്നിവിടങ്ങളില്‍ അനുവദിച്ച പട്ടയങ്ങളുമായി ബന്ധപ്പെട്ടുള്ള ഭൂമി അളന്നുതിരിച്ചുനല്‍കുക. ഹൈറേഞ്ചില്‍ ജനസാന്ദ്രതയുള്ള വില്ലേജുകളെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വില്ലേജുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുക. ഇഎഫ്എല്‍ നിയമത്തിന്റെ പേരില്‍ പിടിച്ചെടുത്ത കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുക. വന്യമൃഗ ശല്യങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക. നാശനഷ്ടം ഉണ്ടാകുന്ന കൃഷിക്കാര്‍ക്ക് രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുക. പുതിയ പട്ടയങ്ങളില്‍ ആര്‍എഫ്, എംആര്‍എഫ്: മന്നാങ്കണ്ടത്തെ പുതിയ പട്ടയങ്ങള്‍ക്കും തിരിച്ചടി. അടിമാലി വില്ലേജിലെ കര്‍ഷകര്‍ക്കായി തയാറാക്കിയ പട്ടയങ്ങളില്‍ കാഞ്ഞിരവേലി ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ റിസര്‍വ് ഫോറസ്റ്റ് (ആര്‍എഫ്)എന്നും ഒഴുവത്തടം, പഴമ്പിള്ളിച്ചാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ മലയാറ്റൂര്‍ റിസര്‍!വ് ഫോറസ്റ്റ് (എംആര്‍എഫ്) എന്നും വനം വകുപ്പ് രേഖപ്പെടുത്തിയത് അപേക്ഷകര്‍ക്ക് ഇരുട്ടടിയായി മാറുന്നു. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി മുതല്‍ മച്ചിപ്ലാവ് വരെയുള്ള മേഖലകളിലും മന്നാങ്കാല ഉള്‍പ്പടെയുള്ള മേഖലകളിലും പുതിയ പട്ടയത്തിനായി അപേക്ഷിച്ചിരുന്നവര്‍ക്കായി റവന്യു അധികൃതര്‍ തയാറാക്കിയ പട്ടയത്തിലാണ് വനം വകുപ്പിന്റെ കടന്നുകയറ്റം. മൂന്നു മാസം മുന്‍പ് അടിമാലിയില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ മന്നാങ്കണ്ടം വില്ലേജിന്റെ പരിധിയില്‍ നിന്നും വിതരണത്തിനു തയാറാക്കിയ നൂറോളം പട്ടയങ്ങളിലാണ് ആര്‍എഫും, എംആര്‍എഫും സ്ഥാനം പിടിച്ചത്. ഇതോടെ ഇത്തരം പട്ടയങ്ങള്‍ വിതരണം നടത്താതെ മാറ്റിവച്ചിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് മലയാറ്റൂര്‍, നേര്യമംഗലം വനമേഖലയുടെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. പിന്നീട് പലപ്പോഴായി മേഖലയില്‍ താമസിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഉപാധികളില്ലാത്ത പട്ടയം ലഭിച്ചിട്ടുണ്ടെന്നതും സവിശേഷതയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് പുതുതായി പട്ടയത്തിന് അപേക്ഷിച്ചവര്‍ക്ക് ഇരുട്ടടിയായി ആര്‍എഫും, എംആര്‍എഫും കടന്നുവന്നിരിക്കുന്നത്. തുടങ്ങ്ി കാര്യങ്ങളില്‍ ് നടപടി സ്വകരിക്കണമെന്നും വിവിധ നേതാക്കള്‍ പറഞ്ഞു മൂന്നാര്‍ ട്രൈബ്യൂണലെന്നത് കേവലം സര്‍ക്കാര്‍ ഖജനാവിലെ പണം കാലിയാക്കാനുള്ള സംവിധാനം മാത്രമായി മാറികഴിഞ്ഞുവെന്ന് സമരത്തില്‍ അധ്യക്ഷത വഹിച്ച കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി കുറ്റപ്പെടുത്തി.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തെ സര്‍ക്കാരിനും ചിലമന്ത്രിമാര്‍ക്കും എതിരെ മാത്രം നടത്തുന്ന സമരമായി ചിലര്‍ ചിത്രീന്നുണ്ടെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും സമരത്തില്‍ സംസാരിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ആരോപിച്ചു.യഥാര്‍ത്ഥത്തില്‍ ഒരു വിധത്തിലുളള മൗലീക അവകാശലംഘനങ്ങള്‍ക്കെതിരെയാണ് കാലങ്ങളായി ഇടുക്കിയിലെ കര്‍ഷകര്‍ സമരം നടത്തി കൊണ്ടിരിക്കുന്നതെന്നായിരുന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാമര്‍ശം. മൂന്നാര്‍ ട്രൈബ്യൂണലിന് കീഴിലുള്‍പ്പെട്ട 8 വില്ലേജുകളിലെ ഭൂമിപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മുന്ന് മാസക്കാലമായി അതിജീവന പോരാട്ടവേദി നടത്തി വരുന്ന സമരങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് അടിമാലിയില്‍ ദേശിയപാത ഉപരോധം നടന്നത്.സമരത്തിലൂടെ വലിയ രീതിയിലുള്ള കര്‍ഷക രോഷം ഉയര്‍ത്തിക്കാണിക്കാനായെന്നാണ് പോരാട്ടവേദി നേതാക്കളുടെ വിലയിരുത്തല്‍.നേതാക്കളായ സി എ ഏലിയാസ്,കെ ഫ്രാന്‍സീസ് ജോര്‍ജ്ജ്,ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ജോര്‍ജ്ജ് തോമസ്, സി ടി ഷാജി, പി വി സക്‌റി, തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചിരുന്നെങ്കിലും മുവായിരത്തോളം പേര്‍ മാത്രമാണ് ഉപരോധത്തിന് എത്തിയത്. ഇതില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തിയത് വെള്ളത്തുവല്‍ വില്ലോജ് അതിര്‍ത്തിയില്‍ നിന്നായിരുന്നു.ദേശീയപാതയില്‍ കസേരകള്‍ നിരത്തി സമരക്കാര്‍ റോഡില്‍ ഇരുന്നായിരുന്നു സമരം.പോലീസ് സമരക്കാരെ ഗതാഗതം തടസ്സം ഒഴുവാക്കുന്നതിന് പിന്‍തിരിപ്പിക്കുകയോ,സമരക്കാരുമായി വാക്കേറ്റത്തിനൊ മുതിര്‍ന്നില്ല. ഇനിനാല്‍ അഞ്ച് മണികൂര്‍ ഉപരോധം സമാധാന പരമായി മൂന്നു മണിയോടെ അവസാനിപ്പിച്ചു. ഇതിനിടയില്‍ വാര്‍ത്താ ചാനല്‍ സംഘത്തെ സമരക്കാരില്‍ ചിലര്‍ മര്‍ദ്ദിച്ചത് പ്രതിഷേധത്തിന് കാരണമായി.റോഡരുകിലെ സൈഡിലൂടെ വാര്‍ത്തി സംഘത്തിന്റെ വാഹനം കടത്തികൊണ്ടുപോകുന്നതിനിടെ മീഡിയാവണ്‍ ചാനല്‍ റിപ്പോര്‍ട്ടറേയും,ക്യാമറമാനേയുംഏതാനും പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകായയിരുന്നു.
ആദ്യ മൂന്നുഘട്ടങ്ങളില്‍ നടന്നിരുന്നു.നാലാം ഘട്ടമായാണ് ദേശീയപാത ഉഫരോധ സമരം സംഘടിപ്പിച്ചത്.മൂന്നാര്‍ സബ് ഡിവിഷന് കീഴിലെ മുഴുവന്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘവും ഇടുക്കി ക്യാമ്പില്‍ നിന്നുള്ള പോലീസും സമരം നേരിടുവാന്‍ എത്തിയിരുന്നു.ഉപരോധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എന്‍.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.എസ്.രാജേന്ദ്രന്‍ എം.എല്‍.എ,എ.കെ.മണി,കെ.കെ.ജയചന്ദ്രന്‍,ഇബ്രാഹിംകൂട്ടി കല്ലാര്‍, ഇടുക്കി രുപാത വികാരി ജനറല്‍ റവ ഫാ ഏബ്രഹം പുറയാറഅറ് , സെന്‍് ജൂഡ് പള്ളി വികാരി റവ ഫാ. ജോസഫ് പാപ്പടി സി.ഏ.ഏലീയാസ്,കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്,കെ.വി,ശശി,ടി.കെ.ഷാജി,സി.എസ്.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന്റെ പേരില്‍ സമര സമിതിയ നേതാക്കള്‍,സ്റ്റേജില്‍ ഉണ്ടായിരുന്നവര്‍,കണ്ടാര്‍ അറിയാവുന്നവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ കേസെടുക്കുമെന്ന് അടിമാലി സി.ഐ.പി.കെ.സാബു അറിയിച്ചു.