ജനകീയ സമരം മറയാക്കി റിസോർട്ട് മാഫിയ അഴിഞ്ഞാടി മാധ്യമങ്ങളെ പ്രതികൂട്ടിലാക്കി നേതാക്കളുടെപ്രസംഗം

ജനകീയ സമരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുമ്പോഴും   ജനകീ സമരങ്ങള്‍ക്കെതിരാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വരുത്തി തീര്‍ത്ത് കയ്യേറ്റ മാഫിയാ മുതലെടുപ്പ് നടത്തുകയാണ്

0

ഇടുക്കി ജനകീയ സമരത്തില്‍ ജനങ്ങളെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിട്ട് മുതലെടുപ്പ് നടത്തി ഒരുവിഭാഗം. മൂന്നാര്‍ മേഖലയിലെ അനതികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും സംരക്ഷിക്കുന്നതിന് ജനകീയ സമരത്തെ മറയാക്കിയാണ് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്.  മൂന്നാര്‍ മേഖലയിലെ വന്‍തോതിലുള്ള അനധികൃത നിര്‍മ്മാണങ്ങളും മാധ്യങ്ങള്‍ പുറത്ത് കൊണ്ടുവരിയും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരികയും സര്ക്കാര്‍ തലത്തില്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിക്കയും ചെയ്തിരുന്നു. എന്നാല്‍ വമ്പന്മാരുടെ സംരക്ഷണം ഏറ്റെടുത്ത് ചിലര്‍ മാധ്യമ പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കി മൂന്നാറിനെ ഇല്ലാതാക്കുവാനാണ് മാധ്യമങ്ങള്‍  ശ്രമിക്കുന്നതെന്ന് വ്യാജപ്രചരണം നടത്തുകയാണ് മാത്രമല്ല ഇടുക്കിയിലെ ഭുപ്രശ്ങ്ങൾ

മുഴുവൻ മാധ്യമങ്ങൾ ഉണ്ടാക്കിയതാണന് ഇവരുടെ പ്രചരണം

 

 

 

 

 

 

 

                              അടിമാലിയിൽ മധ്യപ്രവർത്തകരെ അക്രിമിച്ചവർ

നിലവില്‍ ഭൂമി പ്രശ്‌നങ്ങള്‍ ഉഉന്നയിച്ച് ഹൈറേഞ്ചില്‍ നടന്നുവരുന്ന ജനകീയ സമരങ്ങളില്‍ ഇത്തരത്തിലുള്ള വലിയൊരു വിഭാഗം ഗൂഡ നീക്കം നടത്തുകയും കര്‍ഷക ജനതയെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിടുന്നതിനുമാണ് ശ്രമിക്കുന്നത്. ജനകീയ സമരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുമ്പോഴും   ജനകീ സമരങ്ങള്‍ക്കെതിരാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വരുത്തി തീര്‍ത്ത് കയ്യേറ്റ മാഫിയാ മുതലെടുപ്പ് നടത്തുകയാണ്. സമരവേദികളില്‍ പരസ്യമായി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ജനങ്ങളില്‍ വികാരമുണ്ടാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ തിരിച്ച് വിടുന്ന അവസ്ഥയാണുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പങ്കെടുക്കുന്ന വേദികളില്‍ ചിലര്‍ മാത്രമാണ് കയ്യേറ്റ മാഫിയായെ സഹായിക്കുന്ന തരത്തില്‍  പ്രസ്ഥാവനകള്‍ നടത്തി. മാധ്യമ പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കി മുതലെടുപ്പ് നടത്തുന്നത്. ഉദാഹരണമാണ് അടിമാലിയില്‍ നടന്ന പോരാട്ടവേദിയുടെ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നത്. പ്രസംഗ വേദിയിലെത്തിയ ചിലര്‍ ജനകീയ സമരത്തിന്റെ ആവശ്യങ്ങളെ കുറിച്ച് പറയാതെ മൂന്നാര്‍ മേഖലയില്‍ വികസനമുണ്ടാകുന്നതിന് മാധ്യമങ്ങളാണ് വിലങ്ങ് തടിയായി നില്‍ക്കുന്നതെന്നും ഇത്തരക്കാരെ കൈകാര്യം ചെയ്യണമെന്നുമുള്ള തരത്തില്‍ പ്രസംഗം നടത്തിയിരുന്നു. ഇതിന് ശേഷം ഒരുവിഭാഗം ആളുകള്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനകീയ സമരങ്ങള്‍ റിസോര്‍ട്ട് ഭൂ മാഫിയായുടെ മുതലെടുപ്പിനുള്ള വേദിയായി മാറുകയാണ്. മൂന്നാര്‍ ചിന്നക്കനാല്‍ മേഖലകളില്‍ വമ്പന്‍ കയ്യേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നവരും അടിമാലികേന്ദ്രികരിച്ചുള്ള തടിക്കച്ചവടക്കാരുമാണ്   ഇതിന് നേതൃത്വം നല്‍കുന്നത് . മുമ്പ് കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് റവന്യൂ വകുപ്പ് രംഗത്തെത്തിയ സാഹചര്യത്തില്‍ ചിന്നക്കനാല്‍ വിലക്ക്, പാപ്പാത്തിചോല എന്നിവടങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യ വര്‍ഷം നടത്തി കയ്യേറ്റം ചെയ്യാന്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ നേതൃത്വത്തില്‍ രംഗത്തെത്തിയിരുന്നു. ഇവരടക്കമാണ് നിലവില്‍ ജനകീയ സമരം മറയാക്കി മാധ്യമങ്ങളെ തെറ്റായി ചിത്രീകരിച്ച് മുതലെടുപ്പ് നടത്തുന്നത്

അതിജീവന പോരാട്ട വേദി പ്രവര്‍ത്തകര്‍ അടിമാലിയില്‍ വാര്‍ത്ത ചാനല്‍ സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ചു.

അടിമാലി:അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമര വേദിയില്‍ പ്രവര്‍ത്തകര്‍  വാര്‍ത്താചാനല്‍ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചു.പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍.മീഡിയാവണ്‍ ചാനല്‍ ഇടുക്കി റിപ്പോര്‍ട്ടര്‍ ആല്‍ബിന്‍ (35),ക്യാമറാമാന്‍ വില്‍സണ്‍ ബാബു(42) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും സമരക്കാര്‍ കേടുവരുത്തി.തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ അടിമാലി ടൗണ്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ സമര വേദിയുടെ സമീപത്ത് നേതാക്കളും പോലീസും നോക്കി നിൽക്കയായിരുന്നു അക്രമിസംഘം അഴിഞ്ഞാടിയത് .സമരം അവസാനിക്കുന്നതിന് അല്‍പ്പ സമയത്തിന് മുന്‍പായി വാർത്താസംഘം തിരികെ പോരുന്നതിനായി കാര് തിരിച്ചപ്പോഴ് അഞ്ചംഗ സംഘം കാറിനെ വളഞ്ഞു മാധ്യമപ്രവർത്തകരെ കാറിൽ നിന്നും വലിച്ചിറക്കി റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.വാഹനത്തിന്റെ ഗ്ലാസ് തകരുകയും ചെയ്തു.യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു
ആക്രമണം
.സംഭവത്തില്‍ പ്രതിക്ഷേധിച്ച് അടിമാലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി.ഇടുക്കി പ്രസ് ക്ലബ്ബ് വൈസ്.പ്രസിഡന്റ് (കേരളപത്രപ്രവർത്തക യൂണിയൻ) തങ്കച്ചന്‍ പീറ്റര്‍,അടിമാലി പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സൈജു,സെക്രട്ടറി പി.എച്ച്.നാസര്‍,എക്‌സിക്യുട്ടിവ് അംഗം വാഹിദ് അടിമാലി എന്നിവര്‍ നേത്യത്വം നല്‍കി.

You might also like

-