ക​രി​ഞ്ചോ​ലയിലെ ​ ത​ട​യ​ണ​ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​: മു​ഖ്യ​മ​ന്ത്രി

ത​ട​യ​ണ​ക​ൾ ഉ​രു​ൾ​പെ​ട്ട​ലി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു

0

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തി​നെ കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ട​യ​ണ​ക​ൾ ഉ​രു​ൾ​പെ​ട്ട​ലി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​രി​ഞ്ചോ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​ർ കോ​ഴി​ക്കോ​ട്ട് ക്യാ​മ്പ് ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന എ​ത്താ​ൻ വൈ​കി​യ​തും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു

You might also like

-