മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവംവ്യാപകപ്രതിഷേധം: പത്രപ്രവർത്തക യൂനിയൻ  അപലപിച്ചു

അനധികൃത ഇടപാടുകാരുടെ ഒത്താശയോടെ രാഷ്​ട്രീയ-സാമൂഹിക- വ്യാപാര-റിസോർട്ട്​ മേഖലയിലുള്ള ചിലരുടെ ജീവനക്കാരും സഹായികളും​  മർദ്ദനം അഴിച്ചുവിടുകയായിരുന്നു. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണo

0

തൊടുപുഴ: വാർത്ത ശേഖരണത്തിനെത്തിയ   മീഡിയ വൺ ന്യൂസ്​ സംഘത്തെ സമരാനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ഇടുക്കി ജില്ല കമ്മറ്റി പ്രതിഷേധിച്ചു. ഉപരോധ സമരം റിപ്പോർട്ട്​ ​െചയ്യാനെത്തിയ മീഡിയ വൺ സീനിയർ റിപ്പോർട്ടർ ആൽവിൻ തോമസ്​, കാമറമാൻ വിൽസൻ കളരിക്കൽ എന്നിവരെ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. അനധികൃത ഇടപാടുകാരുടെ ഒത്താശയോടെ രാഷ്​ട്രീയ-സാമൂഹിക- വ്യാപാര-റിസോർട്ട്​ മേഖലയിലുള്ള ചിലരുടെ ജീവനക്കാരും സഹായികളും​  മർദ്ദനം അഴിച്ചുവിടുകയായിരുന്നു. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും യൂനിയൻ ജില്ല പ്രസിഡൻറ്​ അഷ്​റഫ്​ വട്ടപ്പാറ, സെക്രട്ടറി എം.എൻ സുരേഷ്​ എന്നിവർ ആവശ്യപ്പെട്ടു.

       കട്ടപ്പന പ്രസ്സ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി

കട്ടപ്പന:അടിമാലിയിൽ നടന്ന ദേശീയ പാത ഉപരോധ സമരത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കട്ടപ്പന പ്രസ്സ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി…മീഡിയ വൺ റിപ്പോർട്ടർ ആൽവിൻ, ക്യാമറാമാൻ വിൽസൺ, ഡ്രൈവർ അഭിജിത് എന്നിവർക്ക് നേരെയുണ്ടായ ആക്രമണം ചാനൽ,പത്രപ്രവർത്തകരുടെ നേരെയുള്ള കടന്നുകയറ്റമാണ്.  സംഭവത്തിൽ കട്ടപ്പന പ്രസ്സ് ക്ലബ് യോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസ്സെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.സി ബോബൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മനോജ്, പ്രവീൺ വട്ടമല,
, ബെന്നി കളപ്പുരയ്ക്കൽ, ജയ്ബി ജോസഫ്, കെ.എസ് ഫ്രാൻസീസ്, പി. ഡി സനീഷ്, തോമസ് ജോസ്, വിപിൻദാസ്, അസറുദ്ദീൻ, അജിൻ, സൂര്യലാൽ, കെ. ജയകുമാർ, എൻ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

You might also like

-