പ്രമുഖരെ ഒഴുവാക്കി ? അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ഡൽഹി| അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അംഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അംഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ കൂടുതൽ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന നിർദേശങ്ങളാണ്.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിങ്, നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജികൾ നൽകിയത്. എസ്ഐടി ഹാജരാക്കിയ ഇടക്കാല അന്വേഷണ റിപ്പോർട്ടും സുപ്രീംകോടതി പരിശോധിക്കും. മുദ്രവച്ച കവറിൽ ഇന്നലെയാണ് റിപ്പോർട്ട് കൈമാറിയത്. ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെ എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ പുരോഗതി കേസില്‍ കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക.
സംഭാവന കൊള്ളയില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ പരസ്യമാക്കണം. കുറ്റകൃത്യത്തിന് മുന്നില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തില്‍ വിമര്‍ശിച്ചു. അതിനിടെ, രാമക്ഷേത്രത്തില്‍ സംഭാവന എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കൗണ്ടിംഗ് റൂമിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നില്‍ പൊലീസും എസ്‌ഐഎസും സുരക്ഷ ഒരുക്കും. കൗണ്ടിംഗ് റൂമില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ജീവനക്കാരെ പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയരാക്കും