പ്രധാനമന്ത്രിയുടെ സന്ദർശനം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകു

ഏറ്റവും ഉന്നതർ ക്രൈസ്തവ വിഭാഗത്തിന് അനുകൂല നിലപാട് എടുക്കുമ്പോൾ താഴെ തട്ടിൽ ഉള്ളവരുടെ മനോഭാവത്തിലും മാറ്റം വരും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയമായി വ്യാഖ്യാനം നൽകുന്നില്ല. ക്രിസ്തീയ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും സന്ദർശിർശനത്തിന് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

0

ഡൽഹി | പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചത് സംബന്ധിച്ചു മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഏറ്റവും ഉന്നതർ ക്രൈസ്തവ വിഭാഗത്തിന് അനുകൂല നിലപാട് എടുക്കുമ്പോൾ താഴെ തട്ടിൽ ഉള്ളവരുടെ മനോഭാവത്തിലും മാറ്റം വരും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയമായി വ്യാഖ്യാനം നൽകുന്നില്ല. ക്രിസ്തീയ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും സന്ദർശിർശനത്തിന് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ സഭകളെ ഒപ്പംചേർക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി കത്തീഡ്രൽ സന്ദർശിച്ചത്.ഇന്ന് രാവിലെ പ്രധാനമന്ത്രി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസതവരുടെ വീടുകളിലും സഭാ ആസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു

You might also like

-