“അരിക്കൊമ്പനെ” പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്

കാട്ടാന ശ്യാല്യം മൂലം പൊരുതി മുട്ടുന്ന പറമ്പികുളത്തേക്ക് നിരവധി ആളുകളെ കൊന്ന അക്രമകാരിയായ കാട്ടാനയെ കൊണ്ടുവന്നാൽ ജനവാസ മേഖലക്ക് ഭീക്ഷിയാണെന്നും ഇടുക്കിയിൽ അക്രമം നടത്തുന്ന കാട്ടാന പറമ്പികുളത്തും ജനവാസത്തിന് ഭീക്ഷണിയായിത്തീരുമെന്നും ആയതിനാൽ ആനയെ മയക്കുവെടിവച്ചു ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നു നെന്മാറ കെ ബാബു എം എൽ എ പറഞ്ഞു .

0

പാലക്കാട്| ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്. നെൻമാറ എംഎൽഎ കെ ബാബു തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹർജി നൽകും . അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുത്തരവിട്ട ഹൈക്കോടതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് എം എൽ യുടെ ഹർജി . കാട്ടാന ശ്യാല്യം മൂലം പൊരുതി മുട്ടുന്ന പറമ്പികുളത്തേക്ക് നിരവധി ആളുകളെ കൊന്ന അക്രമകാരിയായ കാട്ടാനയെ കൊണ്ടുവന്നാൽ ജനവാസ മേഖലക്ക് ഭീക്ഷിയാണെന്നും ഇടുക്കിയിൽ അക്രമം നടത്തുന്ന കാട്ടാന പറമ്പികുളത്തും ജനവാസത്തിന് ഭീക്ഷണിയായിത്തീരുമെന്നും ആയതിനാൽ ആനയെ മയക്കുവെടിവച്ചു ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നു നെന്മാറ കെ ബാബു എം എൽ എ പറഞ്ഞു . ആനയെ പറമ്പികുലത്തേക്ക കൊണ്ടുവരുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെങ്കിൽ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതേസമയം, ഇടുക്കിയിലെ അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം കൂടി വൈകും. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. അസ്സമിൽനിന്നും ആധുനിക ജി പി എസ് കോളറ എത്തിക്കാനാണ് വനം വകുപ്പ്ചൊ ശ്രമിക്കുന്നത് ഈ മാസം 11 ന് ആനയെ മയക്കുവെടി വയ്ക്കാനായിരുന്നു വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നത് . അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ജിപിഎസ് കോളർ എത്തുന്നതിനനുസരിച്ച് മോക്ക് ഡ്രില്ലുൾപ്പെടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. അതേസമയം ആനയെ ഉടൻ പിടികൂടി മാറ്റിയില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ചിന്നക്കലിലെ സമര സമിതി അറിയിച്ചു

You might also like

-