ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ അദ്ദേഹം സംസാരിക്കും.

0

ഡൽഹി | ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്‌ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജർമ്മനി സന്ദർശനം. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം യൂറോപ്പിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യു.എ.ഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് പ്രധാനമന്ത്രിയുടെ യുഎഇ യാത്ര,നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യു എ ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യു എ ഇയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

You might also like