ഗാന്ധിജിയെ അപമാനിച്ചും ഗോഡ്സെക്കും നന്ദിയറിയിച്ചുമുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്

ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിതി വ്യക്തമാക്കി.

0

മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗോഡ്സെക്കും നന്ദിയറിയിച്ചുമുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ് വിവാദത്തിൽ. കറൻസി നോട്ടിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും നിരത്തുകൾക്ക് ഗാന്ധിയുടെ പേര് നൽകിയത് നീക്കം ചെയ്യണമെന്നും മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ നിതി ചൗധരിയാണ് ആവശ്യപ്പെട്ടത്. രാഷ്ട്ര പിതാവിനെ അപമാനിച്ച ഉദ്യോഗസ്ഥയെ സസ്പെൻറ് ചെയ്യണമെന്ന് എൻസിപി ആവശ്യപ്പെട്ടു.

മെയ്17 ന് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നിതി ചൗധരി രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിതി വ്യക്തമാക്കി. തന്‍റെ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് നിതി മറ്റൊരു ട്വീറ്റ് ഇടുകയും ചെയ്തു.

You might also like

-