കെ.​ബി. ഹെ​ഡ്ഗേ​വാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണെ​ന്ന് ​ മു​ൻ രാ​ഷ്‌​ട്ര​പ​തി​പ്ര ​ണാ​ബ് മു​ഖ​ർ​ജി

ഇ​ന്ത്യ​യു​ടെ മ​ഹാ​നാ​യ പു​ത്ര​നെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​തി​നും ബ​ഹു​മാ​നം അ​റി​യി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് പ്ര​ണാ​ബ്

0

നാ​ഗ്പു​ർ: ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ കെ.​ബി. ഹെ​ഡ്ഗേ​വാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ രാ​ഷ്‌​ട്ര​പ​തി​യു​മാ​യ പ്ര ​ണാ​ബ് മു​ഖ​ർ​ജി. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ പ്രാ​ണാ​ബ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ സ്മാ​ര​ക​ത്തി​ലെ സ​ന്ദ​ർ​ശ​ക ഡ​യ​റി​യി​ലാ​ണ് ഇ​ക്കാ​ര്യം കു​റി​ച്ച​ത്. ഇ​വി​ടെ എ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ മ​ഹാ​നാ​യ പു​ത്ര​നെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​തി​നും ബ​ഹു​മാ​നം അ​റി​യി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് പ്ര​ണാ​ബ് എ​ഴു​തി. സം​ഘ് ശി​ക്ഷാ വ​ർ​ഗ് ച ​ട​ങ്ങി​ലാ​ണ് പ്ര​ണാ​ബ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി രം​ഗ​ത്തെ ത്തി​യി​രു​ന്നു. ആ​ർ​എ​സ്എ​സി​നും ബി​ജെ​പി​ക്കും ക​ഥ​ക​ൾ മെ​ന​യാ​ൻ പ്ര​ണാ​ബ് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു ശ​ർ​മി​ഷ്ഠ ട്വീ​റ്റ് ചെ​യ്തു. പ്ര​ണാ​ബി​ന്‍റെ പ്ര​സം​ഗം എ​ല്ലാ​വ​രും മ​റ​ക്കും. ദൃ​ശ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കും. അ​താ​ണ് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ കു​ത​ന്ത്ര വി​ഭാ​ഗം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു ന്നു​വെ​ന്ന് പ്ര​ണാ​ബി​ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി​ക്കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം-​ശ​ർ​മി​ഷ്ഠ വ്യ​ക്ത​മാ​ക്കി

You might also like

-