രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍

0

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഭാരവാഹികളും രാജിക്കൊരുങ്ങുകയാണ്.

ഇതിനിടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വിഡി സതീശന്‍, വിടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശബരിനാഥന്‍ എന്നിവരാണ് കത്ത് നല്‍കിയത്.

You might also like

-