ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് പിക്ക്‌നിക്ക് ജൂണ്‍ 24 ന്

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ് പിക്ക്‌നിക്ക് ജൂണ്‍ 24 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ 7 വരെ

0

ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ് പിക്ക്‌നിക്ക് ജൂണ്‍ 24 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ 7 വരെ നടത്തപ്പെടുന്നു. മാന്വല്‍ ഫാം ഹൗസിലാണ് പിക്‌നിക്കിനുള്ള ഒരുക്കങ്ങള്‍ സംഘടിപ്പിക്കുന്നത്.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ പങ്കെടുക്കുവാനുള്ള കലാപരിപാടികള്‍, മത്സരങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയും പിക്ക്‌നിക്കില്‍ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ മധു ചേരിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ : 832 419 4471, സെക്രട്ടറി സുകു ഫിലിപ്പ് എന്നിവരെ ബന്ധപ്പെടാവുന്നതാണ്. : 832 657 9297

You might also like

-