പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങുകളിൽ പേര് മാത്രം.,പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ്

തൃശ്ശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

0

തൃശൂർ :പൂരം ആഘോഷങ്ങളില്ലാതെ നടത്താൻ ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. ഒരു ഘടക ക്ഷേത്രത്തിൽ നിന്ന് 50 പേർ മാത്രം പങ്കെടുക്കും. ഒരു ആനയെ മാത്രം ഘടക ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനെത്തിക്കും. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. രാവിലെയും രാത്രിയും ഒരു ആന പൂരം മാത്രമേ നടത്തു. ഓരോ ചെറുപൂരങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായി എട്ട് ഘടക ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. 22ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളമ്പരം നടത്തുന്ന ചടങ്ങിലും 50 പേർ മാത്രമേ പങ്കെടുക്കൂ. ഇതിനിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തൃശ്ശൂർ വെളിയന്നൂർ സ്വദേശി സുനിൽ അനിലനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളിൽ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാൽ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകൽപ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ

ഇതിനിടെ തൃശ്ശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത് വരെ നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

You might also like

-